കാഴ്ച ഫലം





കഴുതയെഴുത്ത്.

കവിതയെ എങ്ങനെ ദുര്‍ബലമാക്കിയെഴുതാം എന്ന് തിരിച്ചറിയാന്‍ ജയകൃഷ്ണന്‍ കാവാലത്തിന്റെ നിഷ്കളങ്കന്‍ഓണ്‍‌‌ലൈന്ന്ബ്ലോഗ്സ്പോട്ട് നോക്കുക. 'ഭാവന', 'കവിതയുടെ അമ്മ പറയുന്നത്' എന്നിങ്ങനെ രണ്ട് കവിതകള് ആണ് പുതിയ പോസ്റ്റുകള്. രണ്ടിലും ഭാഷ നന്നെങ്കിലും ശക്തി പൂര്‍ണ്ണമായും ശോഷിച്ചിരിക്കുന്നു. "ജീവദ് വര്‍ണ്ണനാ നിപുണാ കവി" എന്നാണു പ്രാചീനന്‍ പറഞ്ഞിരിക്കുന്നത് .വര്‍ണ്ണനകളിലല്‍ അല്പമെങ്കിലും ശക്തിയും ഊര്ജ്ജ‍വും വേണം.
ജയകൃഷ്ണന്റെ റോഷിണി എന്ന കവിത, നല്ല പശ്ചാത്തലമൊരുക്കി എഴുതിയെങ്കിലും കാമുകി വഞ്ചിച്ചുകളഞ്ഞ ദേഷ്യത്തില്‍ പൂര്‍‌വ്വ കവികളെപ്പോലെ പതം പറഞ്ഞു കരഞ്ഞും കുറ്റപ്പെടുത്തുയും ഭീഷണിപ്പെടുത്തിയും തിരികെ വരുമ്പോള്‍ ചത്തിരിക്കും എന്നോര്‍മ്മിപ്പിക്കുന്നു. കാമുകിയെ ആദ്യം തന്നെ വിഷപ്പല്ലുള്ളവളായ് കവി കണ്ടെത്തുന്നു പിന്നെ തന്നെവിട്ട് ഗുരുവുള്‍പ്പടെ ഒത്തിരിപേര്‍ക്കൊപ്പം ഭോഗസുഖം തേടിയ കാമുകിയെ . ഇനി ആരും ഗൗനിക്കില്ല എന്നും ആരും നോക്കില്ല എന്നും സ്വയം ആശ്വസിക്കുന്നു. മാത്രമല്ല കവിയുടെ സ്നേഹം മാത്രമായിരുന്നു അനശ്വരം എന്ന് ഓര്‍മ്മിപ്പിക്കുകയും ഉണ്ടെങ്കിലും ഇത്രയൊക്കെ വേശ്യയായ കാമുകിയെ അഗ്നിശുദ്ധി നേടി വരുമ്പോള്‍ മണിമുത്തുമാലയുമായ് കാത്തിരിക്കുമെന്നു പറയുന്നത് നട്ടെല്ലില്ലാത്ത വരിയോ അതോ സഹനമോ ത്യാഗമോ?. കവിതയില്‍ കവി പറയാതെ പറഞ്ഞു വെച്ച ഒരു പ്രധാന കാര്യം നോക്കുകയാണെങ്കില്‍ അടിമുടി പെണ്ണിന്റെ കാമകലാപരിജ്ഞാനത്തിന്റെ വര്‍ണ്ണനതന്നെ. പ്രേമത്തിന്റെ ഓര്‍മ്മകളില് രതിയൊഴിച്ചെന്തു ബാക്കി? അപ്പോള്‍ കാലഘട്ടത്തിനൊത്ത് പ്രണയമെന്നാല്‍ രതിയുടെ ഓര്‍മ്മ മാത്രമാണെന്നു ഈ കാലഘട്ടത്തിലെ കവികളിലും മാറ്റം വന്നോ?.ഷക്കീലപടത്തിന്റെ സ്ക്രിപ്റ്റിനു പറ്റിയ നായികയാണ് കവിയുടെ കാമുകി എന്നതില് നാരായവും വായനക്കാര്‍ക്കൊപ്പം ഹായ് ഹായ് എന്നത്ഭുതം കൊള്ളുന്നു.

നിശാഗന്ധി
ഭാരതീയ സമൂഹം മറച്ചുവെച്ച ഒരു മഹാനുണയെ, വിധവയ്ക്ക് വികാരങ്ങളില്ല എന്ന തട്ടിപ്പിനെ പൊളിച്ചെഴുതിയ ഒരു കവിത വിവര്‍ത്തനമായ് തണല്‍ മാഗസിനില്‍ വന്നിരിക്കുന്നു. എഡിറ്ററുടെ ഇഷ്ടം എന്ന നിലയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പവന്‍ കരണ്‍ എഴുതിയ 'പ്രണയത്തിലായ അമ്മ' എന്ന കവിതഎല്ലാ ഭാരതീയനും ഒരാവര്‍ത്തിയെങ്കിലും വായിച്ചിരിക്കേണ്ടതാണ്‌. മറുപാതിയെ നഷ്ടമായിക്കഴിഞ്ഞാല്‍ സ്വന്തം അച്ചനോ അമ്മയ്ക്കോ സംഭവിച്ചിരിക്കുന്ന പങ്കുവെയ്ക്കാനുള്ള കൂട്ടിനെ സ്വാര്‍ഥതകൊണ്ട് മറന്നു പോകുന്ന മക്കളാണ്‌ നമ്മളിലധികവും.ഇതില്‍ നിന്ന് വ്യത്യസ്തരായ രണ്ട് പേരെ ഞാന്‍ കണ്ടിരുന്നു. ഒന്ന് ഡല്‍ഹിയിലെ വ്യവസായ പ്രമുഖന്റെ മകനായ ഒരു സുഹൃത്ത് അമ്മയുടെ മരണശേഷം അച്ചന്റെ ഏകാന്തതയെ അകറ്റാന്‍ ഒരു പ്രണയിനിയെ അന്വഷിക്കുന്നതും കണ്ടെത്തുന്നതും. മറ്റൊന്ന് പഞ്ചാബില്‍ നിന്നുള്ള റിക്ഷാക്കാരന്‍ പെരും കുടിയനായിരുന്ന സുമന്‍സിങ്ങ് മരിച്ച് ഒരുവര്‍ഷത്തിനു ശേഷം മൂത്തമകന്‍ ഏഴാം ക്ലാസ്സ്കാരനായ ശേഖര്‍ അമ്മയ്ക്ക് കൂട്ടുകിടക്കാനുള്ള ഒരാളായ് ചേരിയിലെതന്നെ ബീഹാറിയായ മറ്റൊരു റിക്ഷാക്കാരനെ കണ്ടെത്തികൊടുത്തത്. ഒരാള്‍ സമ്പത്ത് കൊണ്ടും മൊറാലിറ്റികൊണ്ടും ഉയര്‍ന്ന സമൂഹത്തില്‍ നില്‍ക്കുന്നത് മറ്റൊയാള്‍ താഴെക്കിടയില്‍ ഉള്ളതും. അല്ലെങ്കിലും ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളിലും വല്ലാതെ വലയുന്ന പ്രശ്നങ്ങളില്‍ അധികവും‍ ഇടത്തരക്കാരിലാണല്ലൊ കണ്ടുവരിക.
‘പ്രണയത്തിലായ അമ്മ‘യിലെ ചില വരികള്‍

‘പിന്നെയൊരു ദിനം അമ്മ തന്റെ കറുത്ത് ലോകത്ത്
വെള്ളക്കീറിന്റെ ഒരു തിരിതെളിച്ചു വെച്ചു
നോക്കിനില്‍ക്കെ അത് കാലത്തോടൊപ്പം വളര്‍ന്ന്
അമ്മയുടെ മുറിയിലെ സൂര്യനായ് പടര്‍ന്ന് കയറി
ആ മുറിയുടെ ഒരു ചുമരില്‍ തന്നെയാണ്‌
പൂക്കളലങ്കരിച്ച നിങ്ങളുടെ 22 വര്‍ഷം പഴകിയ
ചിത്രം തൂക്കിയിട്ടിരിക്കുന്നത്അച്ഛാ
നിങ്ങള്‍ക്ക് ഇപ്പോഴുമറിയില്ല അമ്മ
ഈ വയസ്സിലും എത്ര സുന്ദരിയാണെന്ന്
പ്രേമിക്കുന്ന അമ്മയെ കാണുമ്പോള്‍
ഞാനെന്തിന്‌ഭ്രാന്തമായ് അലയണം
പ്രേമിക്കുന്ന അവര്‍ ഇപ്പോള്‍ തീര്‍ത്തും എന്നെ പ്പോലെതന്നെയാണിരിക്കുന്നത്
കുറുമ്പിയും,ചഞ്ചലയും,പ്രസന്നയുമായ്
ഒരു കളിക്കൂട്ടുകാരിയെപ്പോലെ....
നോക്കു അവരെന്റെ മുന്നിലെത്തുമ്പോഴെല്ലാം
അഭിനയിക്കുകയാണ്‌ എനിക്കവരുടെ പ്രേമത്തെക്കുറിച്ച് ഒരുചുക്കുമറിയില്ലയെന്ന്.


ബ്ലാക്കെഴുത്ത്
ചില കവികള്‍ നന്നായ് എഴുതുവാനറിയാം എന്ന തോന്നല്‍ കൊണ്ടാകും ആഴ്ചയിലൊന്ന് എന്ന കണക്കിന്ന് വേണ്ടി മോശം രചനകള്‍ നിര്വ്വഹിക്കുന്നത്http://vimatham-vimatham.blogspot.com/. ഒരാള്‍ കവിതകളില്‍ പൊതുവെ ഒരേകാര്യം തന്നെ ആവര്‍ത്തിച്ച് പറഞ്ഞു ബോറാക്കുക എന്ന ദു:സ്വാതന്ത്രം ബ്ലോഗിനുണ്ടെന്നത് നേര്‌ തന്നെ പക്ഷേ അത് ഉപയോഗിക്കാതിരിക്കാനും കഴിയണം . അങ്ങനെ കഴിയാത്ത ഒരാളെ കാണണമെങ്കില്‍ പ്രതാപ് ജോസഫിന്റെ ‘ശരീരം എഴുതിക്കുന്നത്‘ എന്ന ബ്ലോഗ് നോക്കുക . മൊത്തം കവിതകളെ പരിശോധിച്ചാല്‍ നിറയെ 'നീയും' 'ഞാനും' 'പ്രണയവും' 'പെണ്‍കുട്ടി'കളും നിറഞ്ഞു നില്‍ക്കുന്നു വ്യത്യസ്തപുലര്‍ത്തുന്ന നല്ല ചില കവിതകള്‍ ഈ പെണ്‍കാഴ്ച്ചകള്‍ക്കിടയില്‍ ഞെരുങ്ങിപ്പോയത് കാണാം. പ്രായത്തിന്റെതാവും എന്നു കരുതാം.

ഒറ്റവര
വിഷ്ണുപ്രസാദിന്റെ അക്ഷരങ്ങള്‍ക്ക് ഒരു നാട്ടുമ്പുറത്തുകാരന്റെ സംസാരത്തിന്റെ നൈര്‍മ്മല്ല്യമുണ്ട് http://prathibhasha.blogspot.com/2008/10/blog-post_2368.htmlനിരന്തരം കവിതകള്‍ പോസ്റ്റുമ്പോളും പത്തില്‍ ഏഴും നന്നാക്കാന്‍ കവിക്ക് കഴിയുന്നുമുണ്ട്. പ്രതിഭാഷ അനുഭാഷയും കൂടിയാണ്‌ അനുവാചകഹൃദയത്തില്‍ വിനയത്തോടെ കയറിയിരിക്കുന്ന ലളിതമായ ഭാഷ.

3 comments:

പീതാംബരന്‍ said...

നല്ല ശ്രമം
ആശംസകള്‍!

Kaithamullu said...

ഇത്രയൊക്കെ വേശ്യയായ കാമുകിയെ അഗ്നിശുദ്ധി നേടി വരുമ്പോള്‍ മണിമുത്തുമാലയുമായ് കാത്തിരിക്കുമെന്നു പറയുന്നത് നട്ടെല്ലില്ലാത്ത വരിയോ അതോ സഹനമോ ത്യാഗമോ?

(കാമം മത്രം)

വിഷ്ണു മാഷ്‌ടെ മിക്ക കവിതകളും നല്ലതാണ്, ഇടക്ക് ചവറുകള്‍ കേറി വരാറുണ്ടെങ്കിലും!

നല്ല ശ്രമം!

simy nazareth said...

നല്ല ഉദ്യമം! നിശാഗന്ധി ഇഷ്ടപ്പെട്ടു.