ശനിക്കാഴ്ച്ച 5

.

കൊല്ല(രുത്)വനെ അവന്‍(ഞാന്‍) പ്രതി.

എനിയ്ക്കെന്നെ സംശയമുണ്ട്

കവി എന്ന ബിംബത്തെ ഭൂതകാലത്തിന്റെ എല്ലാ ബാദ്ധ്യതയോടും കൂടി തല്ലി തകര്‍ത്താണ് മിക്ക കവിതകളും ഭൂലോക സഞ്ചാരം തുടങ്ങുന്നത്. എനിക്കെന്നെ സംശയമുണ്ട് എന്ന കവിത http://raappani.blogspot.com/2008/02/blog-post.html ഞാന്‍ നാടു നന്നാക്കാനിറങ്ങുന്നു എന്ന പൊള്ളവാചകം നെറ്റിയില്ലെഴുതി ഹൃദയം അവാര്‍ഡ് അവാര്‍ഡ് എന്ന് മിടിക്കുന്ന വിദ്ഗ്ദരായവര്‍ക്കിടയില്‍ നിന്ന് ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്നു സ്വയം കളിയാക്കുന്നു. ഇല്ല അതുകൊണ്ട് ഇതിന്റെ കാമന പൂര്‍ത്തിയായില്ല.പകരം പറയവാന്‍ ആശിച്ചപലതും നാടിന്റെ പ്രതിനിധിയായ് കവിത പറയുന്നു. ഓര്‍ക്കൂ പണ്ടൊരു കവി വിദ്ധ്യുദ് കാന്തി ചിതറുന്ന നഭസ്സിനെ ഒക്കെ തലയില്‍ ചുമന്നു വരവെ താന്‍ പ്രണയ ലീല പഠിപ്പിച്ച പെണ്ണിന്റെ തന്ത വക "ഊള കള്ളുനാറും തെറിയുടെ പൂരം" കേട്ട് മലയാളികള് മുഴുവന്‍ നമ്മുടെ ഓരോരോകര്യേ എന്നു സ്വയം അടക്കം പറഞ്ഞതാണ്. അന്ന് നാട് സ്വതവേ സദാചാര നിരതമാണ്. ഇന്നിപ്പോ പേരക്കിടാവിന്റെ പ്രായത്തിലുള്ള നായികയുടെ പിന്ഭാഗത്ത് ചന്തിയിട്ടു കുത്തുന്ന മോഹന്‍ലാലിന്റെ പാട്ട് സീന്‍ കണ്ട് ചാനലിലെ ഉണ്ണിക്കുട്ടിമാര്‍ 'അടിപൊളി'പാട്ടാല്ലെ.. എന്നു പറയുമ്പോള്‍ നമുക്കെന്തു തോന്നി (മുടിഞ്ഞ കിളവന്റെ ഒരു ഭാഗ്യേ ) അടിപൊളി തന്നെ. എന്നാല്‍ വാഗര്ത്ഥം എന്തായിരുന്നിരിക്കും? ആ ആര്‍ക്കറിയാം .

എന്നു വച്ചാല് നാടുനന്നാക്കാനിറങ്ങുന്നവന്‍ നാടിനെ അറിയണം നാട്ട് ഭാഷയും സ്വഭാവവും അറിയണം എന്നെക്കെയുള്ള പഴമ്പുരാണം വിട്ട് നാട് ചീത്തയാക്കുന്നവരുടെ വംശാവലിയില് ഞാനും എന്റെ വഴിവിട്ട ചിന്തകളുംഅശ്രദ്ധയും ആഗ്രഹങ്ങളും ഒക്കെയുണ്ടെന്ന് ക്ഷമപറയുന്നു അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പൂര്വ്വ സൂരികളുടെ സമൂഹത്തോടുള്ള സകല കടബാദ്ധ്യതകളെയും മുന്‍കാല പ്രാബല്ല്യത്തോടെ റദ്ധ് ചെയ്യ്തു നെളിഞ്ഞു നില്ക്കുന്ന ഇന്നിന്റെ കവിത.

പേരിലൂടെ കവി ഒരു മാനിഫെസ്റ്റോപുറത്തിറക്കി നാട്ടിലെ എല്ലാ ഊളത്തരത്തിനും പിന്നില്‍ താനുള്‍പ്പടെയുള്ളമുഴുവന്‍ നാട്ടാരുടെ നിസ്സംഗതയും പ്രതി ചേര്‍ക്കപ്പെടണം എന്ന്. എനിക്കെന്നെ സംശയമുണ്ട് എന്നത് എല്ലാവരുടെയും മനസ്സാക്ഷിവായനകൂടയാണ്. കാരണം ഓരോ പീഡനകഥയും എരി ചേര്ത്ത് പുളിനുണഞ്ഞ് ഫയറിലും ക്രൈമിലും സൂപ്പര് ക്രൈമിലും ഒക്കെ വായിക്കുന്ന ഓരോ വ്യക്തിയും അല്പ്പം രതിസുഖത്തിനായാണല്ലൊ അത് അകത്താക്കുന്നത് അങ്ങനെ പലതും പുറത്തറിയാതെ അകമേരസിക്കുന്ന പുറമേ ഞെട്ടല്‍ നടിക്കുന്ന നാമോരുത്തരും പ്രതിളാണെന്ന്ഓരോ ഹൃദയവും സ്വയം സാക്ഷ്യം പറയും. പക്ഷേ ഈ കവിതയുടെ ശക്തിയെ ദുര്‍ബലപ്പെടുത്തിയത് ആള്‍ക്കൂട്ടത്തിലൊരുവനിലേക്ക് പ്രതിപട്ടിക സമര്‍പ്പിച്ചതോടുകൂടിയാണ് രാത്രി പത്ത് മണികളില് ടീ വി പറയാറുള്ളനേര്‍ക്കാഴ്ചകളിലെ പിടികിട്ട കൊലാപാതക കഥകളെ അനുസ്മരിപ്പിച്ച് കവി സമകാലീന ലോകത്തിന്റെ പ്രതിനിധിയായ് യാത്രയാവുന്നു. ഈ നാട്ടില്‍ സ്ത്രീ പീഡനത്തിന്റെ പതിവു പിടികിട്ടാ പ്രതിലിസ്റ്റിലേക്ക് ചേര്ത്ത് എനിക്കെന്നെ തന്നെ സംശയമില്ല എന്നു വരുത്തിയതില് സ്വയംപ്രതിഷേധം രേഖപ്പെടുത്തി അനുവാചനും പിരിയാം.അന്നന്നത്തെ ചരിത്രരചനയുടെ ബാധ്യത ഏറ്റെടുക്കുകയാണ് ഓരോ പുതിയ കവിതയും. എന്ന ജയദേവിന്റെ വാക്കുകളെ കടമെടുത്ത് പറയുകയാണെങ്കില്‍ ഈ കവിതയും തീര്ച്ചയായും അന്നന്നിന്റെ ചരിത്ര രചനയില്‍ ഒന്നായിരിക്കുമ്പോള്‍ തന്നെ എന്നെന്നിന്റെ യും ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത് .


സംശയിക്കപ്പെടുന്നത് എന്നെ മാത്രമല്ല എന്റെ കാലഘട്ടത്തിന്റെ വാസനകള് കൂടിയാണ് എന്ന് കാണതാകുന്നവര്‍ സൂചനതരുന്നുണ്ട്. മറ്റു ചില യഥാര്ത്ഥചിത്രങ്ങളെ തുറക്കുന്നുമുണ്ട് കവി . ഇരകളായ് കവി കാട്ടിത്തരുന്ന എല്ലാവരും ദരിദ്രരാണ് , മണ്ണെണ്ണ വാങ്ങാന്‍ പോകുന്നതും തുണിക്കടയില്‍ നില്ക്കുന്നതും കള്ളവാറ്റുകാരനൊപ്പം കുന്നുകയറാന്‍ കിട്ടുന്നതുമൊക്കെ ഇടത്തരക്കാരൊ അവരില്താഴെയോ ഉള്ള ജനവിഭാഗങ്ങളെയാണ്(ഗതികേടു കാരുടെ ദീനങ്ങള്) ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ നാട്ടിലെ പീഡനമരണത്തിലെ ഇരകളുടെ വംശം കൂടുതലും സാമ്പത്തികമായും പിന്നോക്കമായവരാണ്. അതുകൊണ്ട് തന്നെ കണ്ണ് മീന്‍ കൊത്തിയതാണെന്ന് എന്നു വിളിച്ചുപറയുന്നവന്‍ ആരാവാം. ജഡത്തിലെ സ്ത്രീയുടെ കണ്ണ് ഞണ്ടും മീനും കൊത്തിയതാണ് പല അര്‍ത്ഥത്തിലും ...... ആ അന്തമില്ലാത്ത നാട്ടുകാഴ്ചയുടെ ചിത്രരചനയില്‍ സമകാലീന ചരിത്രവും ചിര പുരാതന വാസനകളും സാക്ഷിപറയുന്നു.

മഹാഭാരതത്തില്‍ ഏറ്റവും നല്ല രാജ്യം എന്നതിന് ഭീഷ്മര്‍ നല്കിയ നിര്വ്വചനം ഏതു നട്ട പാതിരാത്രിയും സര്‍വ്വാംഗ സുന്ദരിയും സര്‍വാഭരണഭൂഷിതയുമായ് ഒരു സ്ത്രീക്ക് നഗരവീഥികളില്‍ ധനത്തിനും മാനത്തിനും കേടുവരാതെ കിടന്നുറങ്ങുവാന്‍ സാധിക്കുന്നത് ഏതു ദേശമാണോ അത് സര്‍വ്വ സന്തുഷ്ടരാജ്യം എന്നായിരുന്നു. പാവം ഭീഷ്മര്ക്ക് പോലും അതു കൈവരുത്തുവാന്‍ സാധിച്ചില്ല. പീഡനങ്ങള്‍ ഇന്നിതാ നമ്മുടെ ഗ്രാമചരിത്രത്തിന്റെ നിത്യവര്‍ത്തമാനം അല്ലെങ്കില് നിരന്തര ഞെട്ടലുകളാവുന്നു. ഇവിടെ കവി ആ നിത്യ കാഴ്ചയ്ക്കു നേരെ പ്രജ്ഞയുടെ കണ്ണാടി വെക്കുന്നു ആ കണ്ണാടിയില് താനുള്‍പ്പെടെയുള്ള സകലരും ‘പ്രതി’ബിംബിക്കുന്നു എന്ന് സ്വയം സാക്ഷിപറയുന്നുa


അജീര്‍ണ്ണം


എന്‍ ജി ഉണ്ണികൃഷ്ണന്‍ വക ജമണ്ടന് ഒരു 'സാധനം' കവിത എന്ന പേരില് ഹരിതകത്തില്‍ ഉണ്ട്.
ടീ സാധനത്തിന്റെ പേര് 'പായസം ഉണ്ണുന്ന പെണ്‍കുട്ടി' എന്നാണ്.
എന്നിട്ടെന്തായ് 'ഉണ്ണാ'ന്‍ ഇറങ്ങിയ പെണ്‍കുട്ടി പെട്ടെന്ന് 'തീറ്റ' തുടങ്ങി.
എന്തരണ്ണ ഈ വൃത്തികേടിനിറങ്ങിയത്? എന്ന് വായനക്കാരന്‍ സ്വയം ചോദിച്ചു പോകും.
സമയം കളയാന്‍ കവിത എഴുതി ഹരിതകം അത് പൊതു ജനത്തിന് ശിക്ഷയാക്കി.
എന്താശയമാണോ ഉണ്ണികൃഷ്ണന്‍ പകര്‍ന്നു തരാന്‍ ആഗ്രഹിച്ചത് അത് നടന്നില്ല.
അവസാന വരികളില് ഫിലോസഫി കലക്കി
വായനക്കാരന്റെ ഹൃദയത്തിലേക്ക് പോവാനാണെങ്കില്
അതിനു ഈ കവിത(?) പോര.


വഴിതെറ്റുന്ന രാഷ്ട്രീയ-വര്‍ഗ്ഗീയ വിരോധം


ബ്ലോഗിലും രാഷ്ട്രീയം വന്നു എന്നത് നല്ല കാര്യം മതവും വന്നു. രണ്ട് കൂട്ടര്‍ക്കും 'വ്യക്തമായ 'പക്ഷം' ഉണ്ടെന്നവകാശപ്പെട്ട ബ്ലോഗുകളും ഉണ്ട് . ഇവ തുറന്നു പറഞ്ഞകാര്യം അത്ര ഭൂഷണമായില്ല.ചിലര്‍ പറയുന്നു ഭൂരിപക്ഷമതങ്ങളുടെ ഫാസിസത്തിനാണ് കുഴപ്പമെന്നത്. ഭൂരിപക്ഷത്തിന്റെതെന്നല്ല ഒരു മതപക്ഷത്തിന്റെയും ക്രൂരത ഭൂഷണമല്ല. അപ്പോള്‍ രാഷ്ട്രീയചായ്‌വും മതചായ്‌വും കാണിച്ച് തുടങ്ങുന്ന ബ്ലോഗുകള്‍ തന്നെ എതിരാളിയെ വാക്കുകള്‍കൊണ്ട് ഭീഷണിപ്പെടുത്തിതന്റെ വാദഗതികളെ സമ്മതിപ്പിക്കാന്‍ , പക്ഷം ചേര്‍ക്കാന്‍ ശ്രമിക്കുന്നത് കാണുന്നു. മതത്തിനു വേണ്ടിയുള്ള നെറികെട്ട പിന്തുണനേടല്‍ പ്രക്രിയ രാഷ്ട്രീയമാണോ?.

അച്ചന്മാരും ബിഷപ്പുമാരും ഒക്കെ ബ്ലോഗെഴുത്ത് തുടങ്ങി.അത് നന്നായ്. പക്ഷെ പ്രതികരിക്കുന്നത് മാപ്പ് പറയലും വേട്ടു പേടിച്ച് കൂനിക്കൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരോടല്ല എന്നത് മറക്കരുത്. http://catholicismindia.blogspot.com/


നാരായം കാണുന്ന,ഭാരതത്തിലെ ഏറ്റവും വലിയ ശാപം മതഭീകരതയും മതത്തെക്കാള്‍ വലുതായ് ഇല്ലായ്മക്കാരനെ നശിപ്പിക്കുന്ന മതത്തിന്റെ പിന്തുണക്ക് നെട്ടോട്ടമോടുന്ന നെറികെട്ട രാഷ്ട്രീയക്കാരനും ആണ്.അതിനിടയില്‍ ന്യൂനപക്ഷം എന്ന കള്ള കുപ്പായം അണിഞ്ഞ് മുതലാളിത്തത്തിന്റെ സര്‍വ്വ സുഖവും അനുഭവിക്കുന്ന അതിന്റെ നിലനില്പ്പിനായ് രാഷ്ട്രീയക്കാരോട് സ്വന്തം കുഞ്ഞാടുകളുടെ സംഖ്യകാണിച്ച് യുദ്ധത്തിനൊരുക്കിയിറങ്ങുന്ന പരിശുദ്ധ ബിഷപ്പുമാരെയും ബ്ലോഗില്‍ കാണുന്നു. നിങ്ങള്‍ക്കൊരു സത്യം പറയാമോ? കുറഞ്ഞ പക്ഷം കേരളത്തില്‍ ആരാണ്‌ ന്യൂനപക്ഷം?. കേരളത്തില്‍ ആര്‍ക്കാണ്‌ സം‌വരണം വേണ്ടത്?. ഇവിടെ ന്യൂനപക്ഷം സത്യത്തില്‍ ആദിവാസികളും കടപ്പുറത്തെ ഒന്നുമില്ലാതുഴലുന്ന, ചെറ്റക്കുടിലില്‍ ജീവിക്കുന്ന മുക്കുവരുമല്ലെ? അവരെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അളവിലാണോ തൂക്കേണ്ടത് നിങ്ങള്‍ നേടുന്ന വിദ്യാഭ്യാസ സം‌വരണങ്ങള്‍ക്കൊക്കെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ വെച്ച് നിങ്ങള്‍ക്കര്‍ഹതയുണ്ടോ? അതോ അവര്‍ക്കാണോ അര്‍ഹത അവര്‍ക്കാണെങ്കില്‍ നിങ്ങള്‍ എത്ര കൊടുക്കുന്നുണ്ട് സം‌വരണാനുകൂല്ല്യം കിട്ടിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന്?. വോട്ടിനുവേണ്ടിയിരക്കാനെത്തുന്ന രാഷ്ട്രീയഭിക്ഷാംദേഹികളെ ഇരകാട്ടി യഥാര്‍ത്ഥ ന്യൂനപക്ഷങ്ങളെ വഞ്ചിച്ച് നേടിയെടുക്കുന്നതല്ലെ അനര്‍ഹമായ പല സം‌വരണ ഗുണങ്ങളും? . നിങ്ങള്‍ നിത്യവും പ്രാര്‍ത്ഥിക്കുന്ന നെഞ്ചിലണിഞ്ഞിരിക്കുന്ന കുരുശില്‍ കിടക്കുന്നയാളെ ഓര്‍ത്തെങ്കിലും ഒരു സത്യം പറയാമോ ഈ വിദ്യാഭ്യാസകച്ചവടം നല്ല വരുമാനം കിട്ടുന്ന സംഗതിയല്ലെ? അതിനല്ലെ ന്യൂനപക്ഷങ്ങളുടെ പേരുമാത്രമുപയോഗിച്ച് പാവങ്ങള്‍ക്ക് യാതൊരുഗുണവുമില്ലാത്ത, കോടികള്‍ കൊയ്യുന്ന ബിസ്സിനസ്സിനു ആത്മീയതയുടെ പേരിലിറങ്ങുന്നത്. സ്വന്തം ലക്ഷ്യങ്ങള്‍ക്കായ് പിടിച്ചുപറിനടത്തുന്ന കള്ളന്മാരുമായ് നിങ്ങള്‍ക്ക് എന്തു വ്യത്യാസം? രണ്ടുപേരും അനുഷ്ഠിക്കുന്നത് അധര്‍മ്മമല്ലെ . ഇവിടെ ആദിവാസികള്‍ക്കെതിരായ് ബില്ല് പാസ്സാക്കിയപ്പോള്‍ അതിനെ എതിര്ക്കാന്‍ മുഴുവന്‍ ഭാരതത്തില്‍ രണ്ടു പേരാണുണ്ടായിരുന്നത് രാഷ്ട്രപതി കെ ആര് നാരായണനും , എം.എല്‍.എ .കെ ആര്‍ ഗൗരിയമ്മയും ബാക്കി ഇടതുവലതുപക്ഷ ജനവഞ്ചകര് മാളത്തിലൊളിച്ചത് നമ്മള്‍ കണ്ടില്ലെ. സാമ്രാജത്വം എന്നു പറയുന്നത് കടന്നു വരുന്നത് മുതലാളിത്തം വഴിയാണെങ്കില് കുറഞ്ഞ പക്ഷം കേരളത്തിലെ പാര്ട്ടികളൊക്കെ മുതലാളിയായ് കഴിഞ്ഞത് തിരിച്ചറിഞ്ഞു വോ? ഈ ബിഷപ്പുമാരൊക്കെ സമരാഹ്വാനം നടത്തുന്നത് അവര്‍ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നത് ആദിവാസികളെയും ജീവിക്കാന് വകയില്ലാത്ത പട്ടിണിപാവങ്ങളെയും ആണെന്നു വെച്ചാല് അംഗീകരിക്കാമായിരുന്നു പകരം ലക്ഷങ്ങള്‍ മേടിക്കുന്ന വിദ്യാഭ്യാസ കച്ചവടത്തിനല്ലെ .നിങ്ങളുടെ സ്വരത്തില്‍ വോട്ടു രാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യം ഉണ്ട്.ന്യൂനപക്ഷത്തിന്റെ പേരുപയോഗിച്ചു കൊയ്യുന്ന ബിസ്സിനസ്സ് തടസ്സപ്പെടുത്തുന്നതില്‍ പരാതിയുണ്ട്. ഇവയിലൊന്നും സാധരണക്കാരനും പട്ടിണിപ്പാവങ്ങള്‍ക്കും ഗുണമുള്ളയാതൊന്നുമില്ല. പിടിച്ചുപറിക്ക് മതം എന്ന കള്ളച്ചരക്കിറക്കുകയാണല്ലെ? ആ മരപണിക്കാരന്റെ മകന്റെ നന്മയെ പണം നേടാന്‍ വില്‍ക്കുന്നതില്‍ലജ്ജയില്ലെ?

വശ്യം
നെറ്റില് കവിതപോലെ മനോഹരമായ് ബ്ലോഗുകള്‍ അണയിച്ചൊരുക്കുന്നവരുണ്ട്. ഒപ്പുകടലാസ്സ് http://oppukadalas.blogspot.com/അത്തരം ഒന്നാണ് മലയാള ബ്ലോഗകങ്ങളെ നല്ല ഡിസൈനില് അണിയിച്ചൊരുക്കാനാഗ്രഹിക്കുന്നവര്ക്ക് മാതൃകയാണിത്. ഒപ്പം ഫോട്ടോഗ്രാഫേഴ്സിന്റെ ബ്ലോഗുകളും അത്തരം മേന്മ പുലര്ത്തുന്നുണ്ട്


.
.

ശനിക്കാഴ്ച

കാഴ്ച്ചഫലം-4
മരത്തിന്റെ ആത്മാവ്


ഉദ്ദേശ ശുദ്ധി ശരിയാണെങ്കില്‍ ചില വരികളുടെപൊരുത്തക്കേടുകള്‍ ജനം മറക്കും. ഉദാ: പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ ആ മരത്തിന്‍ പൂന്തണലില്‍' എന്ന പാട്ട് തന്നെ നോക്കു. അതിന്റ്റെ ആകര്‍ഷണത്തില്‍ പ്രചോദിതനായ് കുഞ്ഞു നാളില്‍ ലേഖകനും ഒരു കവിത എഴുതി നോക്കി 'അമ്പിളി മാമന്‍ പകരും തണലില്‍ ലയിച്ചിരിക്കുന്നേ‍... എന്ന മട്ടില്‍ സംഭവം വായിച്ച് ഉദയനെന്ന അമ്മാവന്‍ വക ഒരു ചോദ്യം "അമ്പിളിമാമനും തണലുമായ് എന്തു ബന്ധം സൂര്യന്റെ പ്രകാശവുമായ് ബന്ധപെട്ടല്ലെ തണലുണ്ടാവു" എന്ന് അങ്ങനെ എന്റെ കവിത ചീറ്റിപ്പോയ്. എന്നു വെച്ച് ആ കണക്കിനു നോക്കിയാല്‍ ഓ.എന്‍.വിക്കുറുപ്പിന്റെ പൊന്നരിവാളമ്പിളിയിലെ തണലു ശരിയാണൊ എന്നു ചോദിച്ചാല്‍ അല്ല. പക്ഷേ അവിടെ അമ്പിളിമാമന്‍ എന്നു ഉദ്ദേശിച്ചതും, ആമരവും അതു നല്‍കുന്ന തണലും ഒക്കെ ഇല്ലായ്മക്കാരന്റെ സ്വപ്നത്തിനു പകര്‍ന്ന ആശാ ദീപമായ ഒരു പ്രസ്ഥാനത്തിനെ ഉദ്ദേശിച്ചാണ്‌ അത് പകല്‍ പോലെ വ്യക്തം. അതു കൊണ്ട് തന്നെ ആ വരികള്‍ക്ക് അതിന്റെ സാഹിത്യത്തിന്റെ അപൂര്‍ണ്ണതയെ മറികടക്കാനായി . അത്തരം ഉദ്ദേശശുദ്ധിയില്‍ വാക്കുകളെ പൂര്‍ണ്ണമാക്കാതെ പൂര്‍ണ്ണത പകര്‍ന്ന ഒരു കവിതയാണ്‌ 'ആ മരം'. എഴുതിയത് കുഴുര്‍ വിത്സന്‍ http://vishakham.blogspot.com/ ഏതു ദേശത്തെ മനുഷ്യനെയും ഭയപ്പെടുത്തുന്ന മതത്തെയും,ദേശീയതയെയും,നിറത്തെയും ഒക്കെ നോക്കി ഇതിലേത് മരം കൊണ്ടാണ്‌ മനുഷ്യനെ തൂക്കുന്ന കുരിശുകള്‍ എന്നു സ്വയം പിറുപിറുക്കുന്ന കവിത. ഒന്നും വല്ലാതെ തുറന്നു പറഞ്ഞിട്ടില്ല എങ്കിലും എല്ലാം മനസ്സിലായിക്കൊള്ളും. കുഴുര്‍ വിത്സന്റെ 'ആ മരം' എന്ന കവിത നിസ്സാരമാണോ? . അല്ല നിസ്സാരമല്ല. നിസ്സാരം എന്ന പദത്തിന്‌ മരവുമായ് എന്തു ബന്ധമാണുള്ളത്? ബന്ധമേയുള്ളു 'നിസ്സാരം' എന്ന പദം തന്നെ വേരുറച്ചത് മരത്തില്‍ നിന്നാണ്‌ കവി അവസാനം ചോദിക്കുന്ന ചോദ്യം നാനജാതി മരങ്ങള്‍ ഉണ്ടെന്നു പഠിപ്പിച്ച അപ്പനോടാണ്‌ . കവിതയിലില്ലെങ്കിലും ഒരു പക്ഷേ അപ്പന്‍ പറയുന്ന ഉത്തരം മിക്കവാറുംപഴമക്കാരുടെതാവും ഇപ്രകാരം മരം നാലു തരം
അന്തഃസ്സാരം
ബഹിര്‍ സാരം
സസ്സാരം
നിസ്സാരം
അകത്ത് കാതലുള്ളത് അന്തസാരം, (പ്ലാവ് പോലെ)
പുറത്ത് കാതലുള്ളത് ബഹിസ്സാരം (തെങ്ങ് പന)
സസ്സാരം മുഴുവന്‍ കാതല്‍ ( ഈട്ടി, തേക്ക്)
നിസ്സാരം ഒട്ടും കാതലില്ലാത്തത്(മുരിങ്ങ വേങ്ങ) .
സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ എല്ലാ ചോദ്യശരങ്ങളും ഒരുമിച്ച് വായനക്കാരനിലേക്ക് തൊടുത്തു വിടുവാന്‍ ഈ കവിതയ്ക്ക് കഴിഞ്ഞിരിക്കുന്നു. . അതും നിസ്സാരമെന്നു തോന്നുന്ന ചില പദപ്രയോഗങ്ങളിലൂടെ സസ്സാരമായ്. തനി മണ്ണിന്റെ മണമുള്ളവനാണ്‌ ഈ കവിതയിലെ നായകന്‍.അതു കൊണ്ടാണ്‌ വിദേശത്ത് ഒത്തിരി ജാഡകള്‍ വിലസുന്ന ദിക്കില്‍ പഴമകളെയെയും മണ്ണിനെയും വിട്ട് കഴിയുന്ന നായകന്‍ തീപിടിച്ച സിരകളുമായലയുന്ന കാലത്തിനൊപ്പം നീങ്ങാതെ ( അതിനു ശ്രമിക്കേണ്ടതിനു പകരം ആരും കാണാതെ കണ്ടാല്‍ എന്തു കരുതും എന്നു ശങ്കിച്ചെന്നപോലെ) ആല്‍മരത്തെ തൊട്ടു നെറുകയില്‍ വയ്ക്കുന്നത്വയ്ക്കുന്നത്‌ മരങ്ങളെ അറിയുന്ന അപ്പനെയോര്‍ത്തത് കേവലം മരത്തിന്റെ പേരറിയുന്നതല്ല ഈഅപ്പന്‍ മരത്തിന്റെ ആത്മാവറിയുന്ന അപ്പനാണ്‌. ആ അപ്പന്റെ മോനായതു കൊണ്ടാണ്‌ മരത്തെ തൊട്ട് നിറുകയില്‍ വയ്ക്കുവാന്‍ അറിവുണ്ടായത് അതും കാലദേശങ്ങളെ ഓര്‍ത്ത് ആരും കാണാതെയാണെങ്കില്‍ കൂടി ഉള്ളം കിളിര്‍ത്ത് തൊട്ടത്. ഒരിലയെ അറിവിലേക്ക് (പുസ്തകത്തിലേക്ക്) അവള്‍ വെയ്ക്കും വരെ വായനക്കാര്‍ ഗ്രാമത്തിലൂടെ തന്നെ നടക്കുന്നു. അടുത്ത വരി മുതല്‍ നഗരം കടന്നു വരുന്നു ഒപ്പം സ്സാരങ്ങളും അല്ലെങ്കില്‍ മരത്തിന്റെ ചാരെ മതം എത്തുന്നു. തുടര്‍ന്ന് മരത്തിനും ഒരു മതച്ഛായ കൈവിരിക്കുന്നുണ്ടോ എന്നു നാം സംശയിക്കുന്നു. കാരണം മൂന്ന് മതസ്ഥരും കഥാപാത്രങ്ങള്‍ ആയിക്കഴിഞ്ഞു ഒരു മലബാര്‍ നാടകത്തിന്റെ സ്ഥിരം കഥാപാത്രങ്ങള്‍. ഇനി വേണ്ടത് മത സൗഹാര്‍ദ്ദം ആണ്‌. അവിടെയാണ്‌ ഭയം ജനിക്കുന്നത്. കാരണം വിദേശത്ത് മിക്കവാറും ഗള്‍ഫ് രാജ്യങ്ങളില്‍ മതം ഒരു സംഭവം തന്നെയാണ്‌. അവിടെ മരത്തിനെന്ന പോലെ മൃഗങ്ങള്‍ക്ക് വരെ ചില പ്രത്യേക പരിഗണനകള്‍ ഏതു മതദേശങ്ങളിലെന്ന പോലെ ഉണ്ട്. 'തണല്‍' മരത്തെ തൊടണമെങ്കില്‍ പകല്‍ ഭയം ജനിക്കും രാത്രിയാവട്ടെ നിലവിട്ടൊന്നു തൊടാന്‍ ചെല്ലുമ്പോള്‍ കേള്‍ക്കുന്നത് മതത്തിന്റെ ഈണം ആണ്‌. വാക്കുകള്‍ സംഗീതമാകുന്ന കാലമെന്നു ആശ്വസിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരു വെള്ളിയാഴ്ച്ച ദു:ഖവെള്ളിയാഴ്ചയായ് മാറി. ഹൃദയം ച്ഛിന്നിച്ചിതറിയകണക്കെ ഇലകള്‍ ,അതും തണല്‍ നല്‍കുന്ന അരയാലിനെ വെട്ടിയിട്ടത്, ഓടിചെല്ലുമ്പോള്‍ ആകാശത്തേക്ക് കൈയ്യുയര്‍ത്തി നിന്ന വിശ്വാസിയുടെ വെട്ടിക്കളഞ്ഞ കൈ പോലെ ഒരു മരം കേഴുന്നു.പഴമയിലെ ഒരു വരി 'ഊര്‍ദ്ധ്വമൂലമധശാഖം.......'എന്നിങ്ങനെ മുകളില്‍ വേരുകളും താഴെ ശാഖകളും ഇലകളുമുള്ള ഒരു തല തിരിഞ്ഞ അരയാല്‍ വൃക്ഷത്തെ പറ്റി. അത് മെറ്റൊരു കണ്‍സെപ്റ്റില്‍ പറഞ്ഞതാണ്‌. എങ്കിലും മതങ്ങളൊക്കെ അത്തരം ഒരു നില്പ്പാണ്‌, തലതിരിഞ്ഞ നില്പ്പ് ആ ഭയം കവിക്കൊപ്പം വായനക്കാരും അനുഭവിക്കുന്നു.


ബ്ലോക്കെഴുത്ത്


കവിതയെ നിരൂപിക്കാനറിയുന്ന കവിയാണ്‌ ഗിരീഷ് എ എസ് അത് http://www.parijathapookkal.blogspot.com/ ചെയ്തിട്ടുമുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ http://draupathi.blogspot.com/ ലെ 'ചോര' എന്ന കവിത വായിച്ചാല്‍ ചോരയോട്ടം നിലയ്ക്കും. കാരണം ഒരു മാദ്ധ്യമം നന്നായി ഉപയോഗിക്കാന്‍ അറിയുന്നൊരാള്‍

"പ്രേമത്തിന്റെ നിറം രതിയുടെ അന്ത്യവിധിയാണ്‌...

വിരഹത്തിന്റെ അനിയന്ത്രിതയാത്രയില്‍നൊമ്പരത്തിന്റെ കനല്‍ക്കട്ടഅവശേഷിപ്പിച്ച്‌ പോയ അഴുക്ക്‌രക്തംനഷ്‌ടമാവുന്നത്‌ കൊണ്ടാവാം.."

ഇങ്ങനെയൊക്കെ എഴുതി നിരാശപ്പെടുത്തുന്നത് എന്തിനാണാവോ‌. എന്തു ചോരത്തിളപ്പിനാലെഴുതിയതാണെങ്കിലും വളിപ്പായിപ്പോയ്. ഇന്റര്‍ നെറ്റില്‍ എല്ലാവരും കവികളാണ്‌. വിമര്‍ശനത്തിനു പോലും പാകമല്ലാത്ത എഴുത്താണ്‌ കൂടുതലും. ഇതിനിടയില്‍ സാമാന്യം വശമുള്ളതായ ഒരാള്‍ ഇത്തരം ഗോഷ്ടികളില്‍ നിന്ന് ദയവായ് ഒഴിവാകണം


തലേവര


കവിതയെഴുതിത്തുടങ്ങിയ പലരും വിപ്ലവാത്മകമായ് ബ്ലോഗിനെ ലേഖനങ്ങളിലേക്കോ സ്വന്തവിചാരങ്ങളിലേക്കോ ഒക്കെ കുടിയേറ്റി മറ്റൊരു ജീവിതം തുടങ്ങിയിട്ടുണ്ടാവും. കവി എന്ന നിലയില്‍ ഒരു പ്രശ്നത്തെ സമൂഹത്തിനു മുന്നില്‍ ഭംഗിയായ അവതരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പലരും ഇത്തരം ജോലികള്‍ ചെയ്യുന്നത് അതൊന്നുമറിയാതെ പാവം ഈ- പത്രം അവരുടെയൊക്കെ ബ്ലോഗിനെ കവിത എന്ന ഗണത്തില്‍ പരിഗണിച്ചു കൊണ്ടെയിരിക്കുന്നു. കെ. പി റഷീദിന്റെ കാവ്യ പുസ്തകം ബ്ലോഗ്.കോം, ബിനീഷ് തവനൂരിന്റെ തിരുവാതിര.ബ്ലോഗ്സ്പോട്ട്.കോം.ബ്രഹ്മിബ്ലോഗ്സ്പോട്ട്...വികൃതി ബ്ലോഗ്സ്പോട്ട്.... അങ്ങനെ നിരവധി പേര്‍ ചൊല്‍കവിതയില്‍ മെഡിസിന്‍ അറ്റ്ബൂലോകം.ബ്ലോഗ്സ്പോട്റ്റ്.കോം എന്നിങ്ങനെ ഒത്തിരി കവിത ബ്ലോഗുകള്‍ ഇത്തരം വ്യതിചലനത്തിലാണ്‌. ദയവായ് മറ്റ് കാര്യങ്ങള്‍ക്ക് വേറൊരു ബ്ലോഗ് ആരംഭിക്കാന്‍ പണച്ചിലവില്ലത്തതിനാല്‍ എഴുത്തുകാര്‍ അല്പ്പം ദയ വായനക്കാരോട് കാട്ടുക. ഈ-പത്രത്തെപോലെ http://www.epathram.com/home/boologam/ഓരോന്നിനെയും പ്രത്യേകം കാറ്റഗറൈസ് ചെയ്യുന്ന മാദ്ധ്യമങ്ങളോടും.പാറ്റ

മലയാളികള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന എല്ലാ കവിതകളെയും , എല്ലാകവികളെയും ശരത്ത്ഡിആര്‍.ബ്ലോഗ്സ്പോട്ടില്‍ sarathdr.blogspot ഒന്നിപ്പിച്ചിരിക്കുന്നു. ഏറ്റവും നല്ല സംരഭം തന്നെ. തീര്‍ച്ചയായും ഏതൊരു കവിതാ പ്രേമിയെയും കൊതിപ്പിക്കുന്നതാണ്‌ ഇതിലെ കവിതകളും അത്രതന്നെ കവിതയെ പ്രണയിക്കുന്നയാളാണ്‌ ശരത്തും. പ്രശ്നം അതല്ല കോപ്പി റൈറ്റുള്ള കവിതകള്‍ ,അതും വിപണിയില്‍ ഏറ്റവും പതിയെ വിറ്റുതീരുന്ന ഒന്നായ കവിതകളെ വിതരണം ചെയ്യാന്‍ ആത്മാര്‍ത്ഥത കാണിക്കുന്ന മ്യൂസിക് സോണിന്റെ ജോബിനെപ്പോലുള്ള വിതരണക്കാരുടെ ജീവിത കഞ്ഞിയിലിടുന്ന പാറ്റയുംകൂടിയാണ്‌ ഈ ബ്ലോഗ് .


(അടുത്തശനിയാഴ്ച്ച തുടരും.....

.....

...