നിനയ്ക്കാത്ത കാഴ്ചകള്‍(അവാര്‍ഡ് ദാനം)

1,മുനിസ്സിപ്പല്‍ മൂത്രപ്പുര-:

ചേര്‍പ്പില്‍ പ്രശസ്തമായ നാട്ടരങ്ങിന്റെ നാടക കളരിയില്‍ വെച്ച് വ്യത്യസ്തമായ ഈശ്വരാ എന്ന വിളി കേട്ടിരിന്നു .ഈശ്വരനെ ഒന്നാക്കിയ മട്ടില്‍ ഈ.......എന്നു ദീര്‍ഘമായും അക്ഷരം പിന്നെ ലേശം ഭേദപ്പെടുത്തി ‘സര‘ എന്നു അല്പ്പം താഴ്ത്തിയും നാട്ടരങ്ങിലെ സുനില്‍ പറഞ്ഞു കഴിയുമ്പോള്‍ ഈശ്വരനടക്കം നാണം വരും. വീണ്ടും ഈശ്വരന്‍ നാണിച്ചിരിക്കുക തൊരപ്പനില്‍ കവിത വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ 'നിനയ്ക്കാത്ത കാഴ്ചകള്‍' എന്ന കവിത വായിച്ചാകും. തൊണ്ണൂറ്റെട്ട് വോട്ടാണ്‌ പ്രസ്തുതകവിതയ്ക്കു കിട്ടിയിരിക്കുന്നത്. വോട്ടു നല്‍കിയ പ്രബുദ്ധവായനക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.ഇനി കവിതയിലേക്ക് ഒന്നു കണ്ണോടിക്കാം

'ധിഷണയുടെ പരശതം,
അക്ഷൌഹിണികളണിനിരന്ന്,
ബൌദ്ധിക കാഹളം മുഴക്കിയും;
പ്രജ്ഞയുടെ ശതകോടി,മദജലം
പൊട്ടിയ ഗജജാല-മാത്മീയത
ഛിന്നം വിളിച്ചും;
പലജിഹ്വകള്‍ തെളിച്ചവഴികളില്‍,
പുകള്‍ പെറ്റ സംസ്കാര പാപ്പരത്തം...!

സംസ്കാര പാപ്പരത്തം തന്നെ മോനെസതീർത്ഥ്യ
അവസാനവരിയിലെ ആശ്ചര്യച്ഛിഹ്നം എഴിതിയിട്ടൊന്നും മനസ്സിലാവത്തതു മൂലം കവി തന്നെ ഇട്ടതാകും. ഈ കുത്തും കോമായും ഒക്കെ ആവിശ്യം വേണ്ടപ്പോൾ ഉപയോഗിക്കാനാണ് അല്ലാതെ ഓരോ വരി തീരുമ്പോഴും അല്ല. എങ്കിലും വായനക്കാരനു മനസ്സിലാകാത്ത ചിലതു ചോദിക്കണമല്ലൊ മദജലം പൊട്ടിയ ഗജജാല-മാത്മീയത ഛിന്നം വിളിച്ചും; അല്ല കവേ മദം പൊട്ടും മദ ജലവും പൊട്ടുമോ? ഈ ഗജജാലം എന്നുദ്ദേശിച്ചത് ഗജ വൃന്ദമാണൊ? അതോ....ഓഹോ അതു ശരി എന്നാലുമാ 'ആത്മീയത ഛിന്നം വിളിച്ചും ' തകര്‍‌‍ത്തു കെട്ടോ.അടുത്ത സ്റ്റാന്‍സയില്‍ നിന്നും രണ്ടു വരി

'നീറ്റടയ്ക്കാത്തോടെതിര്‍തൂക്കി,
സിംഹഭാഗം കാറ്റുതൊട്ടിലിനേകി...

ആശയം മനസ്സിലായവര്‍ പറഞ്ഞു തന്നാല്‍ (കവിക്ക് പറഞ്ഞു കൊടുത്തലും മതി)സന്തോഷം.
അവസാന സ്റ്റാന്‍സയില്‍ നിന്നും

'ചപലപ്രണയതെരുക്കൂത്തുകാണാന്‍,
കൊതിച്ചവേളകളിലെല്ലാം,
നിമിഷാര്‍ദ്ധത്തിലെകൂരിരുട്ട്,
അഭിശപ്തവര്‍ണ്ണക്കാഴ്ചകളേകിയെങ്കിലും,
ഒരുവിടവാങ്ങല്‍ ദുഷ്പ്രാപമെന്നും .......

പ്രിയപ്പെട്ട സതീര്‍ത്ഥ്യാ............................ഈ കവിതയ്ക്ക് തൊണ്ണുറ്റെട്ടു വോട്ടു സംഘടിപ്പിച്ചല്ലെ വെരി ഗുഡ്. ഇക്കണക്കിനു പോയാല്‍ കവിതയ്ക്കുള്ള നോബല്‍ സമ്മാനത്തിനെങ്ങാനും ഓണ്‍ ലൈന്‍ വോട്ടിങ്ങുണ്ടെങ്കില്‍ മലയാളത്തിനൊന്നുറപ്പായ്.ഈ കവിതയ്ക്കു കമന്റിട്ടനുഗ്രഹിച്ചിരിക്കുന്ന പ്രിയ ഉണ്ണികൃഷ്ണന്‍, നിരക്ഷരന്‍,കണ്ണൂര്‍ക്കാരന്‍,ഹരിശ്രീ തുടങ്ങി വാല്‍മീകി ഒഴികെയുള്ള എല്ലാ കമന്റെഴ്സിനെയും ഒരു തമാശ നാടകത്തിന്റെ അവസാനവാക്യം പോലെ "ഈ നാടകം ഇത്രയും നേരം കണ്ടാസ്വദിച്ച നിങ്ങളെ സത്യത്തില്‍ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു". ഇനി ഇതു കൊണ്ടും തീര്‍ന്നിട്ടില്ല കെട്ടോ സതീര്‍‌ത്ഥ്യകവിതകള് ‘‍ആത്മായനം-പാലയനത്തിനും‘ അറുപത്തിമൂന്നു വോട്ടുണ്ട്. അതിലെ രണ്ടു വരി'

കാവിയുടെ പൊരുള്‍തേടി കാശിയും
മോചനംതേടിവാരാണസിയും
ധാത്രിഗംഗയെത്തേടിയുത്തുംഗ
മാനസസരോവരപ്പൊയ്കയും
യമുനാതീരത്ത് മഥുരയെക്കാണാ
ഞ്ഞ്ദ്വാരകതേടിയാ കച്ച് തീരങ്ങളും
ഞെട്ടറ്റയരയാലിലപോലെയലഞ്ഞ്പാ
പനാശത്തിനായ് കേണു...!

ഡിക്ഷണിറിയെടുത്ത് വെച്ച് കവിതയെഴുതി പഠിക്കുകയാണൊ എന്നാലും എന്റെ സതീര്‍‌ത്ഥ്യാ...... ഈ കാശിയില്‍ നിന്നും എത്ര ദൂരം വരും വാരാണസിക്ക്? . മക്കളില്‍ നിന്നും അമ്മയുണ്ടാകുമോ? അങ്ങനെയും വായിക്കുക
'ധാത്രിഗംഗയെത്തേടിയുത്തുംഗ
മാനസസരോവരപ്പൊയ്കയും'

ഇനി മറ്റൊരു വാചകം

'യമുനാതീരത്ത് മഥുരയെക്കാണാഞ്ഞ്
ദ്വാരകതേടിയാ കച്ച് തീരങ്ങളും... ‘

ഹാ ഹാഹഹ.ബെലെഭേഷ് വാ വാ......
എല്ലാവോട്ടേഴ്സിനും ഒരിക്കല്‍കൂടി നന്ദി രേഖപ്പെടുത്തികൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും നല്ല കവിത വോട്ടിങ്ങ് അവാര്‍ഡ് സതീര്‍ത്ഥ്യനു എല്ലാവിധകൂക്കിവിളികളോടും കൂടി അ'റു'പ്പിച്ചിരിക്കുന്നു.
********************************2, ഗ്രാമഫോണ്‍-:


പേരില്‍ കവിതയൊളിപ്പിച്ച ഒരു ബ്ലോഗാണ്‌
'ജലത്തേക്കാള്‍ സാദ്ധ്യതകൂടിയ ഓര്‍മ്മകള്‍' http://junkiegypsy.blogspot.com/
വായനക്കാരന്‌ നിരാശതോന്നിപ്പിക്കാത്ത ഉത്തരാധുനിക ശബ്ദം , താന്തോന്നി , അനുകരണത്തിനു വഴങ്ങാത്ത എഴുത്ത് . മലയാളം ബ്ലോഗിലെ ലതീഷ് മോഹന്‍ എന്ന ചന്ദന ശീതളാഗ്നി, അതെ തീ..........

*****************************

3, ചന്ദ്രക്കാരന്‍


അക്ഷരജാലകത്തിലെ ഹരികുമാറിന്റെ കവിത വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നിയത് കോട്ടയം നസ്സീര്‍ ആറ്റുകാല്‍ രാധകൃഷ്ണനെ പറ്റി പറഞ്ഞകഥയാണ്‌ . ഒരിക്കല്‍ നസ്സീര്‍ ഏഷ്യാനെറ്റ് സ്റ്റുഡിയോ യില്‍ ചെന്നപ്പോള്‍ രാധകൃഷ്ണന്റെ അനന്തം അജ്ഞാതം ഷൂട്ട് നടക്കുന്നു ഷൂട്ട് കഴിഞ്ഞു രാധകൃഷ്ണൻ എഴുന്നേറ്റു നടക്കുമ്പോള്‍ നസ്സീര്‍ കാണുന്നു മുകളില്‍ ചന്ദനക്കുറിയും ഭസ്മവും നേര്യതും, താഴെ ജീന്‍സുമാണ്‌ പുള്ളിയുടെ വേഷം . തത്തുല്യനാണ്‌ ഹരികുമാറും കലാകൗമുദിയിലെ കോളത്തിലെ ഫെയ്സ് ഷൂട്ട് ഒഴിവാക്കിയാല്‍ താഴെ‍ ബ്ലോഗില്‍ ഹരികുമാറിന്റെ കവിത വെറും പ്രേതഭവനം തന്നെ.വിശേഷിച്ചൊരുകാര്യവുമില്ലാത്ത കവിത കെ എം പ്രമോദിനെയോ http://pramaadam.blogspot.com/ വിനോദിനെയോ ഒക്കെ വല്ലപ്പോഴും ഒന്നു വായിക്കു ഹരികുമാര ഇവിടെ എന്താ നടക്കുന്നതെന്നെങ്കിലും അറിയട്ടെ.

****************************************

4, ഒറ്റ വര

ബ്ലോഗില്‍ കമന്റ്സ് കിട്ടണമെങ്കില്‍ ചിത്രകാരനാകണം എന്നു വെച്ചാല്‍ ഒരു വിവരവുമല്ലാത്ത കാര്യത്തെകുറിച്ചു പോസ്റ്റിടണം എന്നിട്ട് അതിനു വിവരമുള്ളവര്‍ എഴുതിയ കമന്റില്‍ പിടിച്ച് ഞാണിമ്മേല്‍ കളി നടത്തണം. അതുമല്ലങ്കില്‍ മോഷ്ടിക്കണം. ഏറ്റവും എളുപ്പം ഒരു സ്ത്രീനാമം ആകുന്നതാണ്‌ എന്നു തോന്നുന്നു. പെണ്ണൈഡിയുള്ള പല ആണ്‍ സിംഹങ്ങളും അതിന്റെ വിവരം അറിഞ്ഞിട്ടുള്ളതാണ്‌. ബ്ലോഗര്‍ സ്ത്രീയാണെങ്കില്‍ വെറുതെ കുറച്ച് കമന്റ്സ് ഫ്രീ . നീലേശ്വരത്ത് ഒരു സമാന്തര കോളേജിലെ പെണ്‍കുട്ടികളെ മാത്രം നോക്കി ക്ലാസ്സെടുക്കുന്ന അദ്യാപഹയനോട് ഒടുവില്‍ ആണ്‍ പ്രജകള്‍ ചോദിച്ചു 'സര്‍ നാളെ തൊട്ട് ഞങ്ങളും ചുരിദാറിട്ട് വരട്ടെ?' ബ്ലോഗിലെ പല സ്ത്രീ നാമങ്ങളിലും കൃത്യമായി കമന്റുന്ന ചേട്ടായിമാരോട് പലരും ഈ ചോദ്യം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടേ.

8 comments:

നാരായം said...

ഞാന്‍ ഈ പോസ്റ്റ് ആദ്യം ആല്‍ത്തറയില്‍ ഇട്ടിരുന്നു അപ്പോള്‍ അവിടെ ചില പ്രശ്നങ്ങള്‍ തല പൊക്കി ഒന്ന് അതിന്റെ അഡ്മിന്‍ ആയിരുന്നൊരാളെ ഞാന്‍ എഴുതിയ ലിങ്കുകളിലൊന്നിലെ കവി എന്തോ കളിയാക്കിയതു കൊണ്ട് ആ ലിങ്ക് അദ്ദേഹം ഒഴിവാക്കി. ഒഴിവാക്കിയത് നല്ലത് , എന്നോട് ആവിശ്യപ്പെട്ടാല്‍ ഞാന്‍ തന്നെ ചെയ്യുമായിരുന്നു പക്ഷെ അതിനു എഴുതിയ ആളോട് ചോദിക്കാതെ പകരം സ്വയം അദ്ദേഹം എഡിറ്റ് ചെയ്യുന്നത് ശരിയായിഎന്നു തോന്നിയില്ല. അതിനാല്‍ ഇത് ഇവിടെ മാത്രം കിടക്കട്ടെ എന്നു കരുതുന്നു വായിക്കാം വിമര്‍ശിക്കാം

Rejesh Keloth said...

Thankalude kandupiduthangal kollam.... :) nadakkatte...
paniyonnumillathavanu ingane chila panikal nallatha... contact no. thannal soukaryamayi vilichu sandarbhavum saarasyavum vyakthamakkitharam ketto Mr. Anony Paachu...

കാപ്പിലാന്‍ said...

:)

പ്രയാസി said...

അനോണി പാച്ചൂ.. സംഭവം കൊള്ളാട്ടൊ..

ഇതിങ്ങനെ നിര്‍ലോഭം തുടരട്ടെ

ആശംസകള്‍..


സതീര്‍ഥ്യാ...
അടുത്ത കവിതയില്‍ ഓരൊ വിമര്‍ശനവും കാറ്റില്‍ പറത്തണം കേട്ടൊ
ഹ,ഹ
നല്ല പേര്‍...അനോണി പാച്ചു..അതെനിക്കിഷ്ടപ്പെട്ടു;)

nandakumar said...

ദി പറഞ്ഞതിനു നൂറില്‍ നൂറു മാര്‍ക്ക് (അനുഭവം ഗുരു)

joice samuel said...

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല തുടക്കം.

ആശംസകള്‍.

വിജയലക്ഷ്മി said...

nalla post niroopanam nannayrikunnu.thudaruka...